ഹോം » കേരളം » 

ഇടുക്കിയിലെ കര്‍ഷകര്‍ക്ക് ഒരു വര്‍ഷത്തിനുള്ളില്‍ പട്ടയം

June 30, 2011

തിരുവനന്തപുരം: ഇടുക്കിയിലെ കര്‍ഷകരുടെ കൈവശഭൂമിക്ക്‌ ഒരു വര്‍ഷത്തിനുള്ളില്‍ പട്ടയം നല്‍കുമെന്ന്‌ റവന്യൂമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍ പറഞ്ഞു. വര്‍ഷങ്ങളായി കൃഷി ചെയ്യുന്നവര്‍ക്കായിരിക്കും പട്ടയം അനുവദിക്കുക.

പട്ടയവിതരണം വേഗത്തിലാക്കുമെന്നും ഈ വിഷയത്തില്‍ റീസര്‍വെ പ്രശ്‌നങ്ങള്‍ പരിഹരിക്കുമെന്നും മന്ത്രി പറഞ്ഞു. മറ്റു സ്ഥലങ്ങളിലെ കര്‍ഷകരുടെ കൈവശഭൂമിക്ക്‌ പട്ടയം അനുവദിക്കാനുള്ള നടപടി സ്വീകരിക്കുമെന്നും നിയമസഭയില്‍ ചോദ്യോത്തര വേളയില്‍ അദ്ദേഹം പറഞ്ഞു.

റീസര്‍വെ പ്രശ്നം പരിഹരിക്കുമെന്നും അദ്ദേഹം നിയമസഭയെ അറിയിച്ചു.

കേരളം - പുതിയ വാര്‍ത്തകള്‍
Related News from Archive
Editor's Pick