തിരുവനന്തപുരം: മെഡിക്കല്‍, എഞ്ചിനീയറിങ് പരീക്ഷാഫലം പ്രഖ്യാപിച്ചു. 75258 പേര് എഞ്ചിനീയറിങ്ങിലും 85,829 പേര് മെഡിക്കലിനും യോഗ്യത നേടി. മഞ്ചേരി സ്വദേശി ഹിബ ഹുസൈനാസിനാണ് മെഡിക്കലില്‍ ഒന്നാം റാങ്ക്. എറണാകുളം സ്വദേശി മറിയം റാഫിയയ്ക്കാണ് രണ്ടാം റാങ്ക്.
എസ്.സി വിഭാഗത്തില്‍ മലപ്പുറം സ്വദേശി നിര്‍മല്‍ കൃഷ്ണനും എസ്.ടി വിഭാഗത്തില്‍ കോട്ടയം സ്വദേശിനി ലക്ഷ്മി പാര്‍വതിയും ഒന്നാം റാങ്ക് നേടി. കൊല്ലം സ്വദേശി അജീഷ് സാബു മൂന്നാം റാങ്കും തൃശൂര്‍ സ്വദേശിനി വര്‍ഷ മാത്യൂ നാലാം റാങ്കും മലപ്പുറം സ്വദേശി ഐശ്വര്യ അഞ്ചാം റാങ്കും നേടി.
വിദ്യാഭ്യാസ മന്ത്രി പി.കെ അബ്ദുറബ്ബ് വാര്‍ത്താസമ്മേളനത്തിലാണ് മെഡിക്കല്‍, എഞ്ചിനീയറിങ് പരീക്ഷാഫലം പ്രഖ്യാപിച്ചത്. മെഡിക്കല്‍ പരീക്ഷയുടെ റാങ്ക് ലിസ്റ്റും എന്‍ജിനീയറിങ് പരീക്ഷയുടെ സ്കോറുമാണ് പ്രഖ്യാപിച്ചത്.
എഞ്ചിനിയറിങ് റാങ്ക് ലിസ്റ്റ് ജൂണ്‍ രണ്ടാംവാരം പ്രസിദ്ധീകരിക്കുമെന്ന് മന്ത്രി പറഞ്ഞു. പരീക്ഷാഫലം www.cee.kerala.gov.in എന്ന വെബൈസൈറ്റില്‍ ലഭ്യമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: