തിരുവനന്തപുരം: ടി.സിദ്ദിഖ് കെപിസിസി ജനറല്‍ സെക്രട്ടറി സ്ഥാനം രാജിവച്ചു. മുന്‍ഭാര്യ നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് രാജി. കെപിസിസി പ്രസിഡന്റിന് സിദ്ദിഖ് രാജിക്കത്ത് നല്കി. വേട്ടയാടപ്പെടുന്നതിനാല്‍ മാറിനില്‍ക്കുന്നതാണ് ധാര്‍മികതയെന്ന് സിദ്ദിഖ് പറഞ്ഞു.
മുന്‍ഭാര്യയെ ആക്രമിച്ചെന്ന ആരോപണത്തില്‍ നിന്നും മുക്തനാകുംവരെ മാറിനില്‍ക്കാമെന്ന് രാജിക്കത്തില്‍ ടി.സിദ്ദിഖ് പറയുന്നു. വേട്ടയാടപ്പെടുന്നതിനാല്‍ മാറിനില്‍ക്കുന്നതാണ് ധാര്‍മികതയെന്നും സിദ്ദിഖ് പറഞ്ഞു.
നേരത്തെ മുന്‍ഭാര്യയുമായുള്ള പ്രശ്നങ്ങള്‍ ഉപയോഗിച്ച് എംഐ ഷാനവാസ് അടക്കമുള്ളവര്‍ തന്റെ രാഷ്ട്രീയ ഭാവി തകര്‍ക്കാന്‍ ശ്രമിക്കുന്നുവെന്ന് ടി.സിദ്ദിഖ് ആരോപിച്ചിരുന്നു ഇതിന്റെ തുടര്‍ച്ചാണ് പുതിയ നീക്കം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: