കൊല്‍ക്കത്ത : പശ്ചിമബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവിന്റെ വീടിനു നേരെ ബോംബാക്രമണം. ബുറോ ഹന്‍സ്ദയുടെ വീടിനു നേരെയാണ് ആക്രമണമുണ്ടായത്. ആക്രമണത്തില്‍ ഹന്‍സ്ദയുടെ ഭാര്യ ചുമ്കി ഹന്‍സ്ദ കൊല്ലപ്പെട്ടു. ഹന്‍സ്ദയെ ഗുരുതര പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ബിര്‍ഭും ജില്ലയിലെ ഇലംബസാറിലുള്ള ഹന്സ്ദായുടെ വീടിന് നേരെ ഞായറാഴ്ച പുലര്‍ച്ചെയാണ് ആക്രമണം ഉണ്ടായത്. നേതാവിനേയും ഭാര്യയേയും ലക്ഷ്യം വച്ചായിരുന്നു ആക്രമണം. എന്നാല്‍ കുടുംബപ്രശ്നത്തെ തുടര്‍ന്നുണ്ടായ ആക്രമണമാണിതെന്നാണ് പൊലീസ് ഭാഷ്യം.
ഹന്‍സ്ദ നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി ഭിര്‍ഭൂം ജില്ലയിലെ പൊലീസ് സൂപ്രണ്ട് മുകേഷ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: