തിരുവനന്തപുരം: ഭാരത് സേവക് സമാജ് ഏര്‍പ്പെടുത്തിയ ആദ്യ ജവഹര്‍ലാല്‍ നെഹ്റു പുരസ്കാരം കവയത്രി സുഗതകുമാരിക്ക്. 50,000 രൂപയും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം.
ഭാരത് സേവക് സമാജ് സ്ഥാപക പ്രസിഡന്റ് ജവഹര്‍ലാല്‍ നെഹ്റുവിന്റെ 125-ാം ജന്മവാര്ഷികവുമായി ബന്ധപ്പെട്ട് ദേശീയതലത്തില്‍ നടക്കുന്ന ആഘോഷപരിപാടികളുടെ ഭാഗമായിട്ടാണ് സുഗതകുമാരിക്ക് പുരസ്കാരം നല്കി ആദരിക്കുന്നതെന്ന് ബിഎസ്എസ് ജനറല്‍ സെക്രട്ടറി ബി.എസ്. ബാലചന്ദ്രനും സ്ഥാപക കണ്‍വീനര്‍ ഗാഥാ മേനോനും പറഞ്ഞു. സംസ്ഥാനത്തു നടക്കുന്ന ജന്മവാര്ഷികോഘോഷത്തില് പുരസ്കാരം സമ്മാനിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: