ന്യൂദല്‍ഹി: മണ്‍സൂണ്‍ ദുര്‍ബലമായാല്‍ പോലും വിലക്കയറ്റമുണ്ടാകാതെ വിപണി നിയന്ത്രിക്കാനാവശ്യമായ ഭക്ഷ്യശേഖരം കേന്ദ്ര സര്‍ക്കാരിന്റെ പക്കലുണ്ടെന്ന് പ്രധാനമന്ത്രിയുടെ മുഖ്യ സാമ്പത്തികകാര്യ ഉപദേഷ്ടാവ് അരവിന്ദ് സുബ്രഹ്മണ്യന്.
ജൂണ്‍-സപ്തംബര്‍ മാസത്തെ മണ്‍സൂണ്‍ മഴ രാജ്യത്തിന്റെ കാര്ഷികോല്പ്പാദനത്തിന്റെ പകുതിയേയും സഹായിക്കുന്നതാണ്. എന്നാല്‍, എല്‍നിനോ പ്രതിഭാസം മഴ കുറയാന്‍ കാരണമാകും. കരുതല്‍ ഭക്ഷ്യധാന്യങ്ങള്‍ പ്രതിസന്ധി മറികടക്കാന്‍ സര്‍ക്കാരിനെ സഹായിക്കുമെന്നും അരവിന്ദ് സുബ്രഹ്മണ്യന് പറഞ്ഞു.
കഴിഞ്ഞ നാലു മാസത്തെ ഏറ്റവും കുറഞ്ഞ പണപ്പെരുപ്പമാണ് ഏപ്രിലില്‍ രേഖപ്പെടുത്തിയ 4.87 ശതമാനമെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്ത് നിന്നുപോകുന്ന പദ്ധതികളുടെ എണ്ണം കുറഞ്ഞെങ്കിലും പുതിയ പദ്ധതികള്‍ വന്‍തോതില്‍ ആരംഭിക്കാനായിട്ടില്ല. വലിയ പരിഷ്ക്കരണങ്ങള്‍ ഇനിയും ആവശ്യം. പലിശ നിരക്ക് വെട്ടിക്കുറച്ച ചൈനയുടെ നടപടി ഭാരതത്തിന്റെ കയറ്റുമതി മേഖലയ്ക്ക് തിരിച്ചടി. ചൈനയുടെ നടപടി ആഗോള വിപണിയില്‍ വലിയ മത്സരത്തിലേക്ക് ഭാരതത്തെ എത്തിച്ചതായും അരവിന്ദ് സുബ്രഹ്മണ്യന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: