ന്യൂദല്‍ഹി: സ്പീക്കര്‍ ജി. കാര്ത്തികേയന് അന്തരിച്ചതിനെ തുടര്‍ന്ന് നടക്കുന്ന അരുവിക്കര നിയമസഭാ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പ് ജൂണ്‍ 27ന്. ജൂണ്‍ 30നാണ് വോട്ടെണ്ണല്‍. ഉപതെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതോടെ മാതൃകാ പെരുമാറ്റച്ചട്ടം നിലവില്‍ വന്നു.
ഗരോത്ത്(മധ്യപ്രദേശ്), ഡോ.രാധാകൃഷ്ണന് നഗര്‍(തമിഴ്നാട്), പ്രതാപ്ഗഡ്, സുര്‍മ(ത്രിപുര), ചോക്ക്പൊട്ട്(മേഘാലയ) എന്നിവിടങ്ങളിലും തെരഞ്ഞെടുപ്പു നടക്കുമെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് ഇന്നലെ അറിയിച്ചു. ബാലറ്റില്‍ സ്ഥാനാര്‍ത്ഥിയുടെ ചിത്രം കൂടി ഉള്‍പ്പെടുത്തിയിരിക്കും.
ജൂണ്‍ മൂന്നിന് തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറത്തിറങ്ങും. നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കേണ്ട അവസാന തീയതി ജൂണ്‍ 10 ആണ്. സൂക്ഷ്മ പരിശോധന ജൂണ്‍ 11നും. പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി ജൂണ്‍ 13.
പ്രതികരിക്കാൻ ഇവിടെ എഴുതുക: