ഉന്നാവോ:അയോധ്യയില്‍ രാമക്ഷേത്ര നിര്‍മാണം 2019 ല്‍ പൂര്‍ത്തിയാകുമെന്ന് സാക്ഷി മഹാരാജ് എംപി. അയോദ്ധ്യയില്‍ മുമ്പ് രാമക്ഷേത്രം ഉണ്ടായിരുന്നതായും ക്ഷേത്രത്തിന്റെ സാന്നിദ്ധ്യം വരും കാലങ്ങളിലും ഉറപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഉത്തര്‍ പ്രദേശിലെ ഉന്നാവില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അയോധ്യയില്‍ ക്ഷേത്രം പണിയുന്നതിന് ഞങ്ങള്‍ വിവിധ രാഷ്ട്രീയ കക്ഷികളോട് സഹായം അഭ്യര്‍ഥിച്ചിരുന്നു. എന്നാല്‍ ബിജെപി ഒഴിച്ച് മറ്റാരും സഹായ സഹകരണങ്ങള്‍ വാഗ്ദാനം ചെയ്തില്ലെന്നും സാക്ഷി മഹാരാജ് പറഞ്ഞു.
ഈ വിഷയം ബി.ജെ.പിയെ സംബന്ധിച്ച് അത്ര പ്രാധാന്യമുള്ളതല്ല. എന്നാല്‍ തന്നെ പോലുള്ള സന്യാസിമാര്‍ക്ക് അത് മുഖ്യപ്രശ്നമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: