തിരുവനന്തപുരം: ബാര്‍ കോഴക്കേസിലെ മാണിക്കെതിരേ കുറ്റപത്രം ഒഴിവാക്കാന്‍ ആഭ്യന്തരവകുപ്പിന്റെ ഇടപെടല്‍ നടക്കുന്നുണ്ടെന്ന് ബിജു രമേശ്. അതു കൊണ്ട് തന്നെ കേസിന്റെ അന്വേഷണം അട്ടിമറിക്കപ്പെടാന്‍ സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കുറ്റപത്രം ഒഴിവാക്കിയാല്‍ ഹൈക്കോടതിയെ സമീപിക്കുമെന്നും ബിജു പറഞ്ഞു. മാണിയുടെ ശബ്ദരേഖ ധനേഷിന്റെ പക്കലുണ്ട്. ശബ്ദരേഖ പുറത്തുവിടുന്ന കാര്യം ജൂലൈ 30നു ശേഷം തീരുമാനിക്കും. വിജിലന്‍സ് ഉദ്യോഗസ്ഥന് തന്റെ ബന്ധുവാണെന്ന ആരോപണവും ബിജു നിഷേധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: