ശ്രീനഗര്‍:ബിജെപി നയിക്കുന്ന എന്‍ഡിഎ സര്‍ക്കാരിന്റെ ഒരു വര്‍ഷത്തെ ഭരണത്തില്‍ ന്യൂനപക്ഷങ്ങള്‍ക്കെതിരെ ഒരക്രമമോ ഒരു വര്‍ഗ്ഗീയകലാപമോ ഉണ്ടായിട്ടില്ലെന്ന് ന്യൂനപക്ഷ ക്ഷേമകാര്യമന്ത്രി നജ്മ ഹെപ്തുള്ള പറഞ്ഞു. വാക്കാലുള്ള ചില സംഭവങ്ങള്‍ മാത്രമാണ് ഉണ്ടായിട്ടുള്ളത്. ശ്രീനഗറില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അവര്‍.
കോണ്‍ഗ്രസ് നേതൃത്വം നല്കിയ കേന്ദ്രത്തിലെ മുന്‍ യുപിഎ സര്‍ക്കാര്‍ മുസ്ലിങ്ങളെ സംരക്ഷിക്കുന്നതില്‍ പരാജയപ്പെട്ടതായും മന്ത്രി പറഞ്ഞു. നിരപരാധികളായ മുസ്ലിങ്ങളെ അറസ്റ്റുചെയ്യുകയും നീണ്ടകാലഘട്ടം കസ്റ്റഡിയില്‍ വച്ചതായും ഇവര്‍ പറഞ്ഞു. നീണ്ടകാലഘട്ടം ജയിലില്‍ കിടന്ന ഇവരെ സുപ്രിം കോടതിയാണ് മോചിപ്പിച്ചത്. എന്നാല്‍ ബിജെപി സര്‍ക്കാരിന്റെ കാലത്ത് ഇത്തരം സംഭവങ്ങളൊന്നും ഉണ്ടായില്ലായെന്നും മന്ത്രി പറഞ്ഞു.
പാശ്ചാത്യ മാധ്യമങ്ങള്‍ ഭാരതത്തെക്കുറിച്ച് തെറ്റായ പ്രചാരണമാണ് നടത്തുന്നത്. ന്യൂനപക്ഷങ്ങളുടെ അവകാശങ്ങളെക്കുറിച്ചാണ് പ്രധാനമന്ത്രി സംസാരിക്കുന്നത്. മോദി ഭരണത്തില്‍ ന്യൂനപക്ഷങ്ങള്‍ക്ക് വന്പുരോഗതിയുണ്ടായതായും നജ്മ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: