ഹോം » ഭാരതം » 

അഫ്ഗാനില്‍ ഇന്ത്യ ഇടപെടില്ല – പ്രണബ് മുഖര്‍ജി

June 30, 2011

വാഷിങ്ടണ്‍: അഫ്ഗാനിസ്ഥാനിലെ സുരക്ഷാ വിഷയത്തില്‍ ഇന്ത്യ ഇടപെടില്ലെന്നു ധനകാര്യ മന്ത്രി പ്രണബ് മുഖര്‍ജി വ്യക്തമാക്കി. എന്നാല്‍ അഫ്ഗാന്റെ വികസന പ്രവര്‍ത്തനങ്ങളില്‍ ഇന്ത്യയുടെ ഇടപെടല്‍ തുടരുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അടുത്ത മാസത്തോടെ അഫ്ഗാനില്‍ നിന്നു സൈന്യത്തെ പിന്‍വലിക്കാന്‍ ആരംഭിക്കുമെന്ന യു.എസ് പ്രഖ്യാപനത്തിന്റെ പശ്ചാത്തലത്തിലാണു പ്രണബിന്റെ പ്രസ്താവന.  ഇന്ത്യയുടെ നിലപാട് യു.എസ് സ്റ്റേറ്റ് സെക്രട്ടറി ഹിലരി ക്ലിന്റണെയും ദേശീയ സുരക്ഷാ ഉപദേശകന്‍ ടിം ഡൊണിലനെയും അറിയിച്ചതായി പ്രണബ് പറഞ്ഞു.

മൂന്നു ദിവസത്തെ സന്ദര്‍ശനത്തിനായി യു.എസില്‍ എത്തിയതായിരുന്നു പ്രണബ് മുഖര്‍ജി.

ഭാരതം - പുതിയ വാര്‍ത്തകള്‍
Related News from Archive
Editor's Pick