മോണ്ട്രിയല്: ഫോര്‍മുല വണ്‍ കനേഡിയന്‍ ഗ്രാന്‍ഡ് പ്രിക്സില്‍ മെഴ്സിഡസിന്റെ ലൂയിസ് ഹാമില്ട്ടണ് ചാമ്പ്യനായി. ഈ വര്‍ഷം ഹാമില്‍ട്ടന്റെ നാലാം ഫോര്‍മുല വണ്‍ ജയമാണിത്. 2007ല്‍ ഹാമില്ട്ടണ് തന്റെ ആദ്യ ഗ്രാന്‍ഡ് പ്രിക്സ് ജയം നേടിയതും കനേഡിയന്‍ ഗ്രാന്‍ഡ് പ്രിക്സില്‍ ആയിരുന്നു. ഓസ്ട്രേലിയന്‍ ഗ്രാന്‍ഡ് പ്രിക്സ്, ചൈനീസ് ഗ്രാന്‍ഡ് പ്രിക്സ്, ബഹ്റിന് ഗ്രാന്‍ഡ് പ്രിക്സ്, എന്നിവയാണ് ഹാമില്‍ട്ടന്റെ മറ്റ് കിരീടങ്ങള്‍.
70 ലാപ്പുള്ള പോരാട്ടത്തില്‍ ഒരു മണിക്കൂര്‍ 31:54 സെക്കന്റിലാണ് ഇംഗ്ലീഷ് താരം ഹാമില്ട്ടന് വെന്നിക്കൊടിപാറിച്ചത്. ഹാമില്‍ട്ടന്റെ സഹഡ്രൈവര്‍ നിക്കോ റോസ്ബര്ഗിനാണ് രണ്ടാം സ്ഥാനം. വില്ല്യംസിന്റെ വലാറ്ററി ബൊട്ടാസ് ആണ് മൂന്നാമതെത്തിയത്. ഫെറാരിയുടെ കിമി റൈക്കോണും സെബാസ്റ്റിയന് വെറ്റലും നാലും അഞ്ചും സ്ഥാനങ്ങളിലെത്തി. വില്ല്യംസിന്റെ തന്നെ ഫിലിപ്പ് മാസയാണ് ആറാമത്.
ഈ വര്‍ഷം നടന്ന ഇതുവരെ ഫോര്‍മുല സീരീസിലെ ഏഴ് റേസുകളില്‍ ആറിലും ജയം മെഴ്സിഡീസിനായിരുന്നു. മെഴ്സിഡസിന്റെ നിക്കോ റോസ്
ബര്‍ഗ് രണ്ടെണ്ണത്തില്‍ ജേതാവായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: