ഹോം » വാര്‍ത്ത » 

2 ജി സ്പെക്ട്രം അഴിമതി കേസില്‍ വിചാരണ തുടങ്ങി

November 11, 2011

ന്യൂദല്‍ഹി: 2ജി സ്പെക്ട്രം അഴിമതിക്കേസില്‍ കേസില്‍ വിചാരണ തുടങ്ങി. മുന്‍ ടെലികോം മന്ത്രി എ.രാജ, ഡിഎംകെ. നേതാവും രാജ്യസഭാ അംഗവുമായ കനിമൊഴി ഉള്‍പ്പടെ 17 പ്രതികള്‍ ഉള്‍പ്പെട്ട സാക്ഷികളുടെ വിസ്താരമാണ്‌ ഇന്ന്‌ നടക്കുന്നത്‌. റിലയന്‍സ്‌, സ്വാന്‍ ടെലികോം സ്ഥാനങ്ങളിലെ ജീവനക്കാരെയാണ്‌ ആദ്യഘട്ടത്തില്‍ കോടതി വിസ്തരിക്കുക. 150 പേരുടെ സാക്ഷിപ്പട്ടികയാണ്‌ സിബിഐ കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്നത്‌. ക്രിമിനല്‍ വിശ്വാസവഞ്ചനാകുറ്റമാണ്‌ പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്‌. പ്രതികള്‍ക്കെതിരെ സിബിഐ ഒക്ടോബര്‍ 22ന്‌ കുറ്റം ചുമത്തിയതോടെയാണ്‌ വിചാരണയ്ക്ക്‌ ഇന്ന്‌ സാഹചര്യം ഒരുങ്ങിയത്‌.

വാര്‍ത്ത - പുതിയ വാര്‍ത്തകള്‍