ന്യൂദല്‍ഹി: നെല്ലിന്റെ താങ്ങുവില ക്വിന്റലിന് 50 രൂപ കേന്ദ്ര സര്‍ക്കാര്‍ കൂട്ടി. ഇതോടെ താങ്ങുവില ക്വിന്റലിന് 1410 രൂപയായി ഉയരും. മുന്തിയ ഇനം നെല്ലിന്റെ താങ്ങുവില 50 രൂപ കൂട്ടി 1450 രൂപയായും ഉയര്‍ത്തിയിട്ടുണ്ട്.
വില ഉയര്‍ത്തുന്നതിന് കേന്ദ്ര മന്ത്രിസഭയുടെ സാമ്പത്തികകാര്യ സമിതിയാണ് അനുമതി നല്‍കിയത്. ഇതോടൊപ്പം വിവിധ ധാന്യവിളകളുടെ വിലയും ഉയര്‍ത്തിയിട്ടുണ്ട്. കിലോഗ്രാമിന് 13.60 രൂപയെന്നത് 50 പൈസ കൂട്ടി 14.10 രൂപയ്ക്കായിരിക്കും കേന്ദ്ര സര്‍ക്കാര്‍ നെല്ല് സംഭരിക്കുക.
കഴിഞ്ഞ വര്‍ഷം ക്വിന്റലിന് 1360 രൂപ നല്‍കിയായിരുന്നു ഫുഡ് കോര്പ്പറേഷന് നെല്ല് സംഭരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: