വാഷിംഗ്ടണ്‍: അലാസ്കയില്‍ വിനോദസഞ്ചാരികളുമായി പോയ ചെറുവിമാനം തകര്‍ന്ന് ഒമ്പത് പേര് മരിച്ചു. ഒരു പൈലറ്റും എട്ട് യാത്രക്കാരുമാണ് മരിച്ചത്. തെക്കുകിഴക്കന്‍ അലാസ്കയിലെ കെറ്റ്ചികനില് വ്യാഴാഴ്ചയാണ് അപകടമുണ്ടായത്.
രക്ഷാപ്രവര്‍ത്തകര്‍ക്ക് സംഭവസ്ഥലത്ത് എത്താന്‍ കഴിഞ്ഞുവെങ്കിലും പ്രതികൂല കാലാവസ്ഥ രക്ഷാപ്രവര്‍ത്തനത്തിന് തടസ്സം നില്‍ക്കുന്നുണ്ടെന്ന് അലാസ്ക പബ്ലിക് സേഫ്ടി വിഭാഗം വക്താവ് അറിയിച്ചു.
ഹോളണ്ട് അമേരിക്ക ലൈന്‍ വിനോദ സഞ്ചാര മേഖലയില്‍ പ്രവര്‍ത്തിക്കുന്ന എം.എസ് വെസ്റ്റര്‍ഡാം എന്ന ക്രൂയിസ് കപ്പലില്‍ നിന്നുള്ള യാത്രക്കാരെയും കൊണ്ട് ചുറ്റിസഞ്ചരിച്ച വിമാനമാണ് തകര്‍ന്നുവീണത്. ഒറ്റ എഞ്ചിനുള്ള ഡി.എച്ച്.സി3 ഒട്ടര് വിമാനമാണ് അപകടത്തില്‍പെട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: