കോഴിക്കോട്: അഡ്വ.പി.എസ്. ശ്രീധരന്‍പിള്ള എഡിറ്റ്ചെയ്ത് വിജില്‍ പ്രസിദ്ധീകരിക്കുന്ന അടിയന്തരാവസ്ഥ ഒരു ഓര്‍മ്മപ്പെടുത്തല്‍ എന്ന പുസ്തകം കോഴിക്കോട് നടന്ന ചടങ്ങില്‍ പ്രകാശനം ചെയ്തു. അടിയന്തരാവസ്ഥയുടെ 40-ാം വാര്‍ഷികദിനാചരണത്തിന്റെ ഭാഗമായി വിജില്‍ ഹ്യൂമണ്‍ റൈറ്റ്സ് സംഘടിപ്പിച്ച ‘അടിയന്തരാവസ്ഥ 40 ഓര്‍മ്മയും ഓര്‍മ്മപ്പെടുത്തലും ‘ ചടങ്ങിലാണ് പുസ്തക പ്രകാശനം നടന്നത്. കെ. രാമന്‍പിള്ള, ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് എം.ടി. രമേശിന് നല്‍കിയാണ് പുസ്തകത്തിന്റെ പ്രകാശനം നിര്‍വ്വഹിച്ചത്. ലോകസംഘര്‍ഷസമിതി ഭടന്മാര്, മിസത്തടവുകാര്, അടിയന്തരാവസ്ഥ കാലത്തെ മാധ്യമ പ്രവര്‍ത്തകര്‍ എന്നിവരെ ചടങ്ങില്‍ ആദരിച്ചു.
മുന്‍ എം.എല്‍.എയും സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവുമായ വി.വി. ദക്ഷിണാമൂര്‍ത്തി ഉദ്ഘാടനം ചെയ്തു. അഡ്വ. പി.എസ്. ശ്രീധരന്‍പിള്ള അദ്ധ്യക്ഷത വഹിച്ചു. മുന്‍ എംഎല്‍എമാരായ എ.കെ. പ്രേംനാഥ്, കെ. മൂസ്സക്കുട്ടി, കൗണ്‍സിലര്‍ പി. കിഷന് ചന്ദ്, കേസരി മുന്‍ പത്രാധിപര്‍ പി.കെ. സുകുമാരന്‍, ഫിലിപ്പ് എം പ്രസാദ്, കെ.പി. കൃഷ്ണന് പ്രഭാകരന് നമ്പ്യാര്‍ കെ.ജി.വേണുഗോപാല്‍, കെ. രവീന്ദ്രന്, എം. ജനാര്ദ്ദനന്, എബ്രഹാം മാനുവല്‍, സി. ശിവദാസന്‍, സി. രവീന്ദ്രന് നായര്‍, രാജശേഖരപണിക്കര്‍, അഡ്വ. ജോസ് തോമസ്, തുടങ്ങിയവര്‍ സംസാരിച്ചു.
ജന്മഭൂമി ഡെപ്യൂട്ടി എഡിറ്റര്‍ കെ. മോഹന്‍ദാസ് പുസ്തക പരിചയം നടത്തി. പി. വേലായുധന് സ്വാഗതവും ശ്യാമപ്രസാദ് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: