ന്യൂദല്‍ഹി: ദല്‍ഹിയില്‍ കുപ്രസിദ്ധ ഗുണ്ടാ നേതാവ് അറസ്റ്റില്‍. വികാസ് ലങ്കാര്പുരിയ എന്നയാളാണ് പിടിയിലായത്. ശനിയാഴ്ച രാത്രിയിലാണ് ഇയാളെ പോലീസ് പിടികൂടിയത്. പോലീസിന്റെ ഹിറ്റ്ലിസ്റ്റില് പെട്ടയാളാണ് ഇയാള്‍.
2012 ല്‍ മുന്‍ എംഎല്‍എയ്ക്കു നേരെ ആക്രമണം നടത്തിയ കേസിലെ പ്രതിയാണ് ലങ്കാര്പുരിയ. 2013 ല്‍ ഇയാളെ അറസ്റ്റ് ചെയ്തിരുന്നെങ്കിലും പിന്നീട് ജാമ്യത്തിലിറങ്ങിയശേഷം ഒളിവില്‍ പോകുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: