വയനാട്: വയനാട്ടില്‍ വീണ്ടും മാവോയിസ്റ്റ് സാന്നിദ്ധ്യം. തലപ്പുഴ മക്കിമലയില്‍ ആയുധധാരികളായ അഞ്ചംഗ സംഘത്തെ കണ്ടുവെന്ന് ് പ്രദേശത്തെ കോളനി നിവാസികള്‍ പോലീസിനെ അറിയിച്ചു. സംഘത്തില്‍ 3 പുരുഷന്മാരും 2 സ്ത്രീകളും ഉണ്ടായിരുന്നെന്നും നാട്ടുകാര്‍ പറയുന്നു.
വാര്‍ത്ത പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. 8 അംഗ സംഘം സ്ഥലത്ത് കേന്ദ്രീകരിച്ചതായി വിവരം കിട്ടിയെന്ന് പോലീസ് പറയുന്നു.
ജയണ്ണ, വിക്രംഗൗഡ, ഗോപാലകൃഷ്ണന്, സുന്ദരി, സിനി, അനു എന്നിവരാണ് സംഘത്തിലുള്ളത്. മുന്‍പും ഈ പ്രദേശങ്ങളില്‍ മാവോയിസ്റ്റ് സാന്നിദ്ധ്യം ഉണ്ടായിരുന്നു.
വെള്ളിയാഴ്ച രാത്രിയോടെ മലയിലെത്തിയ മാവോയിസ്റ്റുകള്‍ അവിടെയിരുന്ന് ഭക്ഷണം കഴിച്ച ശേഷം മടങ്ങിയെന്നാണ് കോളനിവാസികള്‍ പറയുന്നത്. ഇവരുടെ കൈവശം തോക്കും മറ്റ് ആയുധങ്ങളും ഉണ്ടായിരുന്നു. മാവോയിസ്റ്റുകളെ കണ്ടെത്താന്‍ പൊലീസും തണ്ടര്‍ബോള്‍ട്ടും തിരച്ചില്‍ ശക്തമാക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: