പൂനൈ: പൂനൈയില്‍ പാര്‍ക്കിംഗ് ഗ്രൗണ്ടില്‍ നിര്‍ത്തിയിട്ടിരുന്ന 90 വാഹനങ്ങള്‍ സാമൂഹ്യ വിരുദ്ധര്‍ അഗ്നിക്കിരയാക്കി.
പൂണെയിലെ സിന്ഹാദില് ഞായറാഴ്ച പുലര്‍ച്ചെ മൂന്നു മണിയോടെയാണ് സംഭവം. സമീപമുള്ള ആറ് ഹൗസിംഗ് സൊസൈറ്റികളിലെ താമസക്കാരുടെ വാഹനങ്ങളാണ് കത്തിനശിച്ചത്.
കത്തിയവയില്‍ 84 എണ്ണം ഇരുചക്രവാഹനങ്ങളും ആറെണ്ണം കാറുകളുമാണ്. ആരാണ് സംഭവത്തിന് പിന്നിലെന്ന് വ്യക്തമല്ല.
സി.സി.ടി.വി ദൃശ്യങ്ങളില്‍ ഒരാള്‍ തീകൊടുക്കുന്നതിന്റെ ദൃശ്യമുണ്ടെങ്കിലും മുഖം വ്യക്തമല്ലെന്നാണ് പോലീസ് അറിയിച്ചു. ഗുണ്ടാസംഘങ്ങള്‍ തമ്മിലുള്ള പ്രശ്നമായിരിക്കും ഇതിന് കാരണമെന്നാണ് പോലീസ് കരുതുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: