ന്യൂദല്‍ഹി: രാഷ്ട്രപതി പ്രണബ് മുഖര്‍ജി പത്ത് ദിവസത്തെ അവധിക്കാല വിശ്രമത്തിനായി സെക്കന്തരാബാദിലെ രാഷ്ട്രപതി നിലയത്തില്‍ എത്തുന്നു. ഇന്ന് മുതല്‍ ജൂലൈ എട്ട് വരെയുള്ള അവധിക്കാലത്ത്, ജൂലൈ ഒന്നിന് അദ്ദേഹം തിരുപ്പതിയും സന്ദര്‍ശിക്കും.
മൂന്നിന് തെലുങ്കാനയിലെ ഹൈദരാബാദ് അന്താരാഷ്ട്ര കണ്വെന്ഷന് സെന്ററില്‍ നടക്കുന്ന ചടങ്ങില്‍ മഹാരാഷ്ട്ര ഗവര്‍ണര്‍ സി. വിദ്യാസാഗര്‍ റാവുവിന്റെ ‘യുണികി’ എന്ന പുസ്തകത്തിന്റെ ആദ്യകോപ്പി രാഷ്ട്രപതി സ്വീകരിക്കും. ആറിന് രാഷ്ട്രപതി നിലയത്തിലെ നക്ഷത്രവാടിക ഉദ്ഘാടനം രാഷ്ട്രപതി നിര്‍വ്വഹിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: