എന്‍എസ്എസ് നാളിതുവരെ ഉയര്‍ത്തിപ്പിടിച്ചിരുന്ന ധാര്‍മ്മിക മര്യാദയുടെ ലംഘനമാണ് സുരേഷ് ഗോപി സംഭവത്തിലൂടെ ഉണ്ടായതെന്ന് ഹിന്ദു ഐക്യവേദി ജനറല്‍ സെക്രട്ടറി കുമ്മനം രാജശേഖരന് കൊച്ചിയില്‍ പ്രസ്താവിച്ചു.
അതിഥി മര്യാദയും ആതിഥ്യമര്യാദയും ജീവിത ധാര്‍മ്മിക മൂല്യമായി കാത്തുസൂക്ഷിച്ചു പോരുന്ന പ്രസ്ഥാനമാണ് എന്‍എസ്എസ്. എതിരാളികളാണെങ്കില്‍ പോലും സ്വന്തം വ്യക്തിപ്രഭാവം കൊണ്ട് അവരെയെല്ലാം സമ്പര്‍ക്കം ചെയ്തും ആതിഥ്യമര്യാദ കാട്ടിയും പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതില്‍ ഉദാത്തമായ മാതൃകയാണ് മന്നത്ത് പത്മനാഭന് കാട്ടിയിരുന്നത്.
സുരേഷ് ഗോപിയെപ്പോലെയൊരാള് വേദനയോടെ എന്‍എസ്എസ് ആസ്ഥാനത്തുനിന്ന് ഇറങ്ങിപ്പോകേണ്ടിവന്ന സാഹചര്യം നാളിതുവരെ ഉയര്‍ത്തിപ്പിടിച്ച ധാര്‍മ്മിക മൂല്യങ്ങളുടെ പരസ്യമായ ലംഘനമാണ്, കുമ്മനം പ്രസ്താവനയില്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: