ലാഹോര്‍: പാക്കിസ്ഥാനില്‍ സുരക്ഷാ സൈന്യത്തിന്റെ റെയ്ഡില്‍ ഒരു ചാവേര്‍ ഉള്‍പ്പെടെ നാലു ഭീകരര്‍ കൊല്ലപ്പെട്ടു.
ലാഹോര്‍ രചന ടൗണിലെ ഖാന് കോളനിയിലാണു സൈനിക നടപടിയുണ്ടായത്. സംഭവത്തില്‍ ഒമ്പതു പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തു.
ഭീകരരില്‍ നിന്നു റോക്കറ്റ് ലോഞ്ചറുകളും അഞ്ചു കലാനിഷ്ക്കോവ് തോക്കുകളും അഞ്ചു പിസ്റ്റളുകളും രണ്ടു ലാപ്ടോപ്പുകളും സൈന്യം പിടിച്ചെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: