മസാച്യുസെറ്റ്സ്: യുഎസില്‍ ചെറുയാത്രാവിമാനം വീടിനുമുകളില്‍ തകര്‍ന്നു വീണ് ഒരു കുട്ടിയുള്‍പ്പെടെ മൂന്നു പേര് മരിച്ചു. ബീച്ച്ക്രാഫ്റ്റ് ബിഇ 36 വിമാനമാണു തകര്‍ന്നുവീണത്.
ഞായറാഴ്ച വൈകുന്നേരമായിരുന്നു സംഭവം. പെന്‍സില്‍വാനിയയിലെ ലന്‍കാസ്റ്റര്‍ വിമാനത്താവളത്തില്‍ നിന്നു മസാച്യുസെറ്റ്സിലേക്കു പുറപ്പെട്ട വിമാനമാണ് അപകടത്തില്‍പ്പെട്ടത്.
അപകടത്തെ തുടര്‍ന്നു വീട്ടിലുണ്ടായിരുന്നവര്‍ പുറത്തേക്ക് ഓടി രക്ഷപെട്ടു. വിമാനത്തിലുണ്ടായിരുന്നവരാണു മരിച്ചത്. പൈലറ്റും രണ്ടു യാത്രക്കാരുമാണു വിമാനത്തിലുണ്ടായിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: