കൊച്ചി:എറണാകുളം മഹാരാജാസ് കോളേജില്‍ 2015 അധ്യയനവര്‍ഷത്തെ ബിരുദ പഠനത്തിനായി അപേക്ഷ സമര്‍പ്പിച്ചവരുടെ ഒന്നാംഘട്ട അലോട്ട്മെന്റ് www.lbscentre.in എന്ന വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചു.അപേക്ഷകര്‍ സമര്‍പ്പിച്ച ഓപ്ഷനുകളില്‍ ഒന്നാം ഓപ്ഷനില്‍ അലോട്ട്മെന്റ് ലഭിച്ചവരും ഇപ്പോള്‍ ലഭിച്ച അലോട്ട്മെന്റില്‍ മാറ്റം ആവശ്യമില്ലാത്തവരും വെബ്സൈറ്റില്‍നിന്നും അലോട്ട്മെന്റ് മെമ്മോ പ്രിന്റ് എടുത്ത് ഫെഡറല്‍ ബാങ്കിന്റെ ശാഖകളില്‍ ജൂലൈ ഒന്നിനകം ഫീസ് ഒടുക്കേണ്ടതാണ്.
ഒന്നാംഘട്ട അലോട്ട്മെന്റില്‍ ഒന്നാം ഓപ്ഷന് ലഭിച്ചിട്ടും ഫീസ് ഒടുക്കാത്തവരെ ഒഴിവാക്കിക്കൊണ്ടുള്ള രണ്ടാം ഘട്ട അലോട്ട്മെന്റ് ജൂലൈ മൂന്നിന് പ്രസിദ്ധീകരിക്കും. ഇപ്പോള്‍ ലഭിച്ച അലോട്ട്മെന്റില്‍ മാറ്റം ആവശ്യമില്ലാത്തതിനാല്‍ ഫീസ് ഒടുക്കിയവരെയും അടുത്ത അലോട്ട്മെന്റില്‍ പരിഗണിക്കുന്നതല്ല. രണ്ടാംഘട്ട അലോട്ട്മെന്റിന് വേണ്ടിയുള്ള ഓപ്ഷന് പുനക്രമീകരണം ജൂലൈ രണ്ടിന് വൈകിട്ട് അഞ്ച് മണിവരെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: