ഭഗവാന് ശ്രീ ബാബക്ക് ജനങ്ങളെ പറ്റിയുണ്ടായിരുന്ന ആപൂര്‍വ്വ സ്നേഹത്തെ സ്വയം ഉള്‍ക്കൊള്ളാനും അവനവന്റെ ജീവിതത്തിന്റെ ഭാഗമാക്കാനും സ്വാമിജി തന്റെ ശിഷ്യന്മാരെ ആഹ്വാനം ചെയ്തു. 1979-ല്‍ ആനന്ദമയി മായയുടെ 83-ാം ജന്മദിനാഘോഷങ്ങള് ബാംഗ്ലൂരില്വെച്ചു നടത്തിയപ്പോള്‍ സ്വാമി ചിന്മയാനന്ദനായിരുന്നു മുഖ്യാതിഥി.
ഓരോരുത്തരും അവനവന്റെ മതത്തില്‍ ഉറച്ചുനില്ക്കുക. അതേസമയം മറ്റുമതങ്ങളെ മനസ്സിലാക്കാനും ആദരിക്കാനും ശ്രദ്ധവെക്കുക. ഏതെല്ലാം സാഹചര്യങ്ങളില്‍ ജീവിക്കുന്നവരായാലും എല്ലാവരും ഭാരതമാതാവിന്റെ സന്താനങ്ങളെന്ന ധാരണ കൈവിടാതിരിക്കുക.
മതനിരപേക്ഷത പുലര്‍ത്താന്‍ അതുമാത്രമാണ് ശരിയായ മാര്‍ഗമെന്ന് സ്വാമിജി വിശ്വസിച്ചു. സ്വാമിജിയെ സംബന്ധിച്ചിടത്തോളം ദേശസ്നേഹത്തിനു വേറൊരു വ്യാഖ്യാനവുമില്ലായിരുന്നു. …. തുടരും
പ്രതികരിക്കാൻ ഇവിടെ എഴുതുക: