മലപ്പുറം:മലപ്പുറം പാസ്പോര്‍ട്ട് ഓഫീസിന് ബെസ്റ്റ് പാസ്പോര്‍ട്ട് ഓഫീസിനുള്ള ബി കാറ്റഗറി സര്‍ട്ടിഫിക്കറ്റ് ലഭിച്ചതായി പാസ്പോര്‍ട്ട് ഓഫീസര്‍ പി. രാമകൃഷ്ണന് മലപ്പുറം പ്രസ്ക്ലബ്ബില്‍ മീറ്റ് ദ പ്രസ് പരിപാടിയില്‍ പറഞ്ഞു.
ഓരോ വര്‍ഷവും ഒന്നര ലക്ഷം മുതല്‍ മൂന്നുലക്ഷം വരെ പാസ്പോര്ട്ടുകള് അനുവദിക്കുന്ന ഓഫീസുകളാണ് ബി കാറ്റഗറിയില്‍ ഉള്‍പ്പെടുത്തുന്നത്. ഒന്നരലക്ഷം പാസ്പോര്‍ട്ട് വരെ അനുവദിക്കുന്ന ഓഫീസുകളെ സി കാറ്റഗറിയിലും മൂന്നുലക്ഷത്തിനു മുകളില്‍ പാസ്പോര്ട്ടുകള് അനുവദിക്കുന്ന ഓഫീസുകളെ എ കാറ്റഗറിയിലുമാണ് ഉള്‍പ്പെടുത്തുക. പാസ്പോര്‍ട്ട് അനുവദിക്കുന്നതിലെ തടഞ്ഞുവെക്കപ്പെട്ട കേസുകള്‍ ഇല്ലാത്ത ഓഫീസ് എന്ന ബഹുമതിയും മലപ്പുറം പാസ്പോര്‍ട്ട് ഓഫീസിനുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
പാസ്പോര്‍ട്ട് എമിഗ്രേഷന്‍ പരിശോധനക്ക് ഇരട്ട സ്റ്റിച്ചിംഗ് സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇ-പാസ്പോര്‍ട്ട് സംവിധാനം, സെന്‍ട്രലൈസ്ഡ് പാസ്പോര്‍ട്ട് പ്രിന്റിംഗ് സംവിധാനം എന്നിവ നടത്താനുള്ള ശ്രമത്തിലാണ്.
അത്യാവശ്യക്കാര്‍ക്ക് അപേക്ഷ നല്കുന്ന അന്നുതന്നെ പാസ്പോര്‍ട്ട് നല്‍കുന്നതിന് എക്സ്പ്രസ് പാസ്പോര്‍ട്ട് സര്‍വ്വീസ് ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഒരു മാസം മലപ്പുറത്ത് 20000 ത്തില്‍ അധികം പാസ്പോര്‍ട്ടുകള്‍ക്ക് അപേക്ഷ ലഭിക്കാറുണ്ട്. പ്രസ്ക്ലബ്ബ് പ്രസിഡന്റ് അബ്ദുള്‍ ലത്തീഫ്, ജോയിന്റ് െസക്രട്ടറി അജയന്, ഇക്ബാല്‍ കല്ലുങ്കല്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: