മെക്സിക്കോ: മെക്സിക്കോ മേയര്‍ വിവാഹിതനായി. എന്നാല്‍ സാധാരണ പോലെയല്ല ഈ വിവാഹം. വധു ഡോക്ടറല്ല, ചീങ്കണ്ണിയാണ്. ഞെട്ടണ്ട, നാടിന്റെ നന്മയ്ക്ക് വേണ്ടിയാണ് മെക്സിക്കോ മേയര്‍ ജോയല്‍ വാസ്ക്യൂസ് റോജാസ് ഈ സാഹസത്തിന് ഒരുങ്ങിയത്.
ചീങ്കണ്ണി പഴയൊരു രാജകുമാരിയാണത്രേ..ക്രിസ്ത്യന്‍ മതാചാരപ്രകാരം പള്ളിയില്‍ വച്ചായിരുന്നു വിവാഹം. ശാന്തസമുദ്ര തീരത്ത് വസിക്കുന്ന ലക്ഷക്കണക്കിന് മുക്കുവര്‍ക്ക് ധാരാളം മീനും കൊഞ്ചും മറ്റ് സമുദ്രോല്‍പ്പന്നങ്ങളും ലഭ്യമാക്കാനുള്ള പ്രാര്ഥനാപൂര്ണ്ണമായ ആചാരമാണ് ഈ വിവാഹം.
ആദ്യം മൂന്നു വയസുകാരിയായ മറിയ ഇസബെല്‍ എന്ന ചീങ്കണ്ണിയെ മാമോദീസാ മുക്കി ക്രിസ്ത്യാനിയാക്കി. തുടര്‍ന്നായിരുന്നു പരമ്പരാഗത രീതിയിലുള്ള വിവാഹച്ചടങ്ങ്. ആദ്യം ചീങ്കണ്ണിയെ വെള്ള വസ്ത്രവും വിവാഹ ശേഷം വര്‍ണ്ണാഭമായ വസ്ത്രങ്ങളും ധരിപ്പിച്ചു. തുടര്‍ന്ന് ജോയലും ഇസബെല്ലും ചേര്‍ന്ന് നൃത്തമാടി.ചീങ്കണ്ണി കടിക്കാതിരിക്കാന്‍ വായ് ഭാഗം കെട്ടിവച്ചിരുന്നു. മനുഷ്യ മുതലക്കല്യാണത്തിന് നാട്ടുകാരെല്ലാം ഒത്തുകൂടി. എല്ലാവര്‍ഷവും ഇത്തരം പരിപാടികള്‍ നടത്താറുണ്ടത്രേ. ഇങ്ങനെ ചെയ്യുന്നതിലൂടെ നഗരവാസികള്‍ക്ക് നിരവധി ഗുണങ്ങലുണ്ടാകുമെന്നാണ് വിശ്വാസം. രാജ്യത്തെ പലയിടങ്ങളിലും ഇത്തരം വിശ്വാസങ്ങളുണ്ട്.
മേയറുടെ മനുഷ്യഭാര്യയ്ക്കും മക്കള്‍ക്കും മുന്‍ ചീങ്കണ്ണി ഭാര്യമാര്‍ക്കും പുതിയ വിവാഹത്തില്‍ എതിര്‍പ്പൊന്നുമില്ല കേട്ടോ. താന്‍ നഗരപിതാവിനെ വിവാഹം കഴിച്ചതിന്റെ അഹംഭാവം ചീങ്കണ്ണിപ്പെണിനും ഉണ്ടായിരുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: