ന്യൂയോര്‍ക്ക്:തോക്കുകളുടെ രൂപത്തിലുള്ള മൊബൈല്‍ഫോണ്‍ കവറുകള്‍ ഉപയോഗിക്കുന്നതിനെതിരെ ന്യൂയോര്‍ക്ക് പോലീസിന്റെ മുന്നറിയിപ്പ്. ഇത് പലപ്പോഴും തെറ്റിദ്ധാരണകള്‍ക്കും അതിലൂടെ ഗുരുതര പ്രശ്നങ്ങള്‍ക്കും ഇടയാകുമെന്നാണ് പോലീസ് പറയുന്നത്.
അടുത്തിടെയാണ് പുതിയ തോക്കിന്റെ രൂപത്തിലുള്ള മൊബൈല്‍ഫോണ്‍ കവറുകള്‍ പ്രത്യക്ഷപ്പെട്ടത്. സ്ത്രീകളാണ് കൂടുതല്‍ ഉപയോഗിക്കുന്നത്.കണ്ടാല്‍ തോക്കുകള്‍ അല്ലെന്ന് ആരും പറയില്ല. ഇത്തരം കവറുകളുള്ള ഫോണ്‍ ഉപയോഗിച്ച് സംസാരിച്ചാല്‍ തോക്കുംപിടിച്ച് നില്ക്കുകയാണെന്നുതന്നെ തോന്നും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: