1992-ല്‍ അമേരിക്കയിലെ വളരെ പ്രസിദ്ധമായ ”ഹിന്ദുയിസം ടുഡെ” എന്ന മാസിക തങ്ങളുടെ ഹൈന്ദവ നവോത്ഥാന പുരസ്കാരവും ”ഹിന്ദു ഓഫ് ദി ഇയര്‍” എന്ന പദവിയും നല്കി സ്വാമിജിയെ ആദരിച്ചു. ഈ ബഹുമതിപത്രം അവര്‍ കൊടുത്തിരുന്നത് ്ലോകമെമ്പാടുമുള്ള ഹിന്ദുഹൃദയങ്ങളെ ഏറ്റവുമധികം സ്വാധീനിച്ചിട്ടുള്ള, ഹിന്ദുമതത്തിന്റെ മുഖമുദ്രകളായ വിശാലതയും സഹിഷ്ണുതയും കാരുണ്യവും ആദ്ധ്യാത്മിക ഗൗരവവും ഓരോ ഹിന്ദുവിനും പകര്ന്നുനല്കിയിട്ടുള്ള വ്യക്തിക്കായിരുന്നു.
സാവധാനത്തില്‍, എങ്കിലും സുദൃഢമായി അദ്ദേഹം ആഗോളതലത്തില്‍ ഒരു ചിന്മയ കുടുംബം കെട്ടിപ്പടുക്കുകയായിരുന്നു. സര്‍വഥാ ധന്യമായ, പ്രയോജനകരമായ ഒരു ജീവിതം നയിക്കുവാന്‍ ദൃഢനിശ്ചയം ചെയ്ത ആയിരമായിരം അംഗങ്ങളടങ്ങുന്ന ഒരു കുടുംബം.
മഹാനായ ആ ഗുരുനാഥനും അദ്ദേഹം പ്രതിനിധാനം ചെയ്യുന്ന അനാദിയായ ആ തത്വദര്‍ശനവും സാര്വലൗകികവുംഅക്ഷയവുമായ സനാതന ധര്‍മ്മത്തെ പ്രതിനിധീകരിക്കുന്നു. അതുകൊണ്ടുതന്നെ ആ ഗുരുവും അദ്ദേഹത്തിന്റെ ഉപദേശങ്ങളും എല്ലാ മനുഷ്യര്‍ക്കും എല്ലാകാലത്തേക്കും വേണ്ടിയുള്ളതാണ്… തര്‍ക്കമില്ല.
…. തുടരും
പ്രതികരിക്കാൻ ഇവിടെ എഴുതുക: