ആലപ്പുഴ: ഈമാസം 20 മുതല്‍ 25 വരെ ഹോങ്കോങ്ങില്‍ നടക്കുന്ന ഏഷ്യന്‍ പവര്‍ലിഫ്റ്റിങ് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്ന ഇന്ത്യന്‍ ടീമില്‍ ടി.കെ. വികാസ് തെരഞ്ഞെടുക്കപ്പെട്ടു. 2003 (കസാക്കിസ്ഥാന്‍), 2004 (ഉസ്ബക്കിസ്ഥാന്), 2005 (ഭാരതം), 2012 (ഭാരതം) ഏഷ്യന്‍ പവര്‍ലിഫ്റ്റിങ് മത്സരങ്ങളില്‍ പങ്കെടുക്കുകയും സ്വര്‍ണം, വെള്ളി മെഡലുകള്‍ കരസ്ഥമാക്കുകയും ചെയ്തിട്ടുണ്ട്. 27 വര്‍ഷമായി കേരള പോലീസിലെ വെയിറ്റ് ലിഫ്റ്റിങ്, പവര്‍ ലിഫ്റ്റിങ് ചാമ്പ്യനാണ്.
30 വര്‍ഷമായി സംസ്ഥാനത്തെ പ്രതിനിധീകരിച്ച് ദേശീയ മത്സരങ്ങളില്‍ സ്വര്‍ണം, വെള്ളി മെഡലുകള്‍ കരസ്ഥമാക്കിയിട്ടുണ്ട്. നിരവധി തവണ കേരള യൂണിവേഴ്സിറ്റി, ഗാന്ധി യൂണിവേഴ്സിറ്റി ചാമ്പ്യനും സ്ട്രോങ്മാന് ഓഫ് കേരള പോലീസ്, ബെസ്റ്റ് ലിഫ്റ്റര്‍ ഓഫ് കേരള പോലീസ്, മിസ്റ്റര്‍ കേരള പോലീസ്, സ്ട്രോങ് മാന്‍ ഓഫ് ഇന്ത്യ, സ്ട്രോങ് മാന്‍ ഓഫ് ഏഷ്യ പട്ടം സ്വന്തമാക്കിയിട്ടുണ്ട്.
പറവൂര്‍ തൈക്കാട്ടുശേരി മഠത്തില്‍ ആനന്ദവല്ലിയമ്മയുടെയും കൃഷ്ണന് നമ്പൂതിരിയുടെയും മകനാണ്. ഭാര്യ പി. ചന്ദ്രിക ചിറയന്‍കീഴില്‍ എക്കണോമിക്സ് ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്സ് വിഭാഗത്തില്‍ ഉദ്യോഗസ്ഥയാണ്. മക്കള്‍ അനഘ സി. വികാസ്, ഭദ്ര സി. വികാസ് എന്നിവര്‍ ആറ്റിങ്ങല്‍ വിദ്യാധിരാജ സ്കൂളില്‍ യഥാക്രമം 12, ഒമ്പത് ക്ലാസ് വിദ്യാര്‍ത്ഥികളാണ്. വികാസ് നിലവില്‍ ആലപ്പുഴ ജില്ലാ ഹെഡ് ക്വാര്‍ട്ടറില്‍ അസി. സബ് ഇന്‍സ്പെക്ടറാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: