കൊച്ചി: കേരളത്തില്‍ മികച്ച വോളിബോള്‍ താരങ്ങളുണ്ടെന്നും കൃത്യമായ പരിശീലനവും പ്രോത്സാഹനവും ലഭിച്ചാല്‍ നേട്ടങ്ങള്‍ കൊയ്യാന്‍ കഴിയുമെന്നും ഇന്ത്യന്‍ വോളി ടീം മുന്‍ ക്യാപ്ടന് ടോം ജോസഫ്. വോളിബോളിന്റെ പ്രചാരണത്തിന് എറണാകുളം പ്രസ് ക്ലബ് നടത്തുന്ന പരിശ്രമങ്ങള്‍ ശ്ലാഘനീയമാണെന്നും അര്‍ജുന അവാര്‍ഡ് ജേതാവ് കൂടിയായ അദ്ദേഹം അഭിപ്രായപ്പെട്ടു.
എറണാകുളം പ്രസ് ക്ലബിന്റെ വോളിബോള്‍ ടീമായ ആംവേ ന്യൂസ് സ്ട്രൈക്കേഴ്സ് കൊച്ചിയുടെ ജഴ്സി പ്രകാശന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രസ് ക്ലബ് ഹാളില്‍ നടന്ന ചടങ്ങില്‍ ടോം ജോസഫും തെന്നിന്ത്യന്‍ ചലച്ചിത്ര താരം സംസ്കൃതിയും ചേര്‍ന്ന് ജഴ്സി പ്രകാശനം ചെയ്തു. ആംവേ ഇന്ത്യ യാണ് അടുത്ത ഒരു വര്‍ഷത്തേക്കുള്ള ടീം സ്പോണ്സര്.
പ്രസ്ക്ലബ് ട്രഷറര്‍ കെബിഎ കരീം അധ്യക്ഷത വഹിച്ചു. ടീം മാനേജര്‍ മുഹമ്മദ് പയ്യോളി, ക്യാപ്ടന് റോബിന് കെ. സെബാസ്റ്റ്യന്‍, ആംവേ ഇന്ത്യ കേരള ഏരിയ മാനേജര്‍ എ.വി. സുരേഷ് കുമാര്‍, സ്പോര്‍ട്സ് കണ്‍വീനര്‍ ഡി. ഷൈജുമോന്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: