കേവലം ഭൗതികവീക്ഷണത്തില്ക്കൂടിയായാലും ധ്യാനത്തെ ന്യായീകരിക്കാന്‍ ഇതിലപ്പുറമെന്താണ് വേണ്ടത്? പായസഗുണത്തിന്റെ തെളിവ് അത് കുടിച്ച് തൃപ്തിപ്പെടുന്നതില്തന്നെയാണല്ലോ സ്ഥിതിചെയ്യുന്നത്. ഇപ്പോള്‍ മുതല്ക്കുതന്നെ ‘ധ്യാനം’ ആരംഭിക്കുക; ഉടനടി അത് നിങ്ങളില്‍ ചൊരിയുന്ന അനുഭൂതിവിശേഷം കേവലയുക്തിവാദത്തെയെല്ലാം പ്രതിരോധിക്കുന്നതായിരിക്കും.
നിയതമായും ആത്മാര്‍ത്ഥമായും നിഷ്കളങ്കമായും ആരംഭിക്കുക.
ധ്യാനത്തിലെ പരാജയങ്ങള്‍ക്കുപോലും ഭൗതികജീവിത വിജയത്തേക്കാള്‍ മഹത്തരങ്ങളാണ്. ധ്യാനം ഒരിക്കലും പരാജയമണയ്ക്കുകയില്ല. ധ്യാനിക്കുക, ധ്യാനിക്കുക, ധ്യാനിക്കുക! ധ്യാനവിജയത്തിന്റെ രഹസ്യം ആത്മാര്‍ത്ഥതയും നിയതവുമാണ്. ഗുരുവുമായുള്ള സമ്പര്‍ക്കവും ശ്രുതിഗ്രന്ഥങ്ങളുടെ നിരന്തരപഠനവുമാണ് പൂര്ണവിജയത്തെ ഉറപ്പിക്കുന്ന ഘടകങ്ങള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: