തിരുവനന്തപുരം: പശ്ചിമ മധ്യ റെയില്‍വേയിലെ ഇറ്റാര്‍സി സ്റ്റേഷനില്‍ തീപിടുത്തത്തെത്തുടര്‍ന്ന് സിഗ്നല്‍ നിയന്ത്രണ സംവിധാനത്തിന് ഉണ്ടായ കേടുപാടുകള്‍ തീര്‍ക്കുന്നതുമായി ബന്ധപ്പെട്ട അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ ഈ മാസം 17 മുതല്‍ 21-വരെ താഴെപ്പറയുന്ന ട്രെയിന്‍ സര്‍വ്വീസുകള്‍ റദ്ദാക്കിയതായി റെയില്‍വേ അറിയിച്ചു.
ജൂലൈ 17: (1) കന്യാകുമാരിയില്‍ നിന്ന് വൈകിട്ട് 7.15 ന് നിസ്സാമുദ്ദീനിലേയ്ക്കുള്ള തിരുക്കുറള്‍ എക്സ്പ്രസ് (ട്രെയിന്‍ നം. 12641), (2) കന്യാകുമാരിയില്‍ നിന്ന് ഉച്ചയ്ക്ക് 2.10 ന് ജമ്മുതാവിയ്ക്കുള്ള ഹിമസാഗര്‍ എക്സ്പ്രസ്സ് (ട്രെയിന്‍ നം.16317) (3) തിരുവനന്തപുരം സെന്‍ട്രലില്‍ നിന്ന് രാവിലെ 11.15 ന് ന്യൂഡല്ഹിയ്ക്കുള്ള കേരളാ എക്സ്പ്രസ്സ് (ട്രെയിന്‍ നം. 12625) (4) ഗോരഖ്പൂറില്‍ നിന്ന് രാവിലെ 6.35 ന് തിരുവനന്തപുരത്തേയ്ക്കുള്ള രപ്തിസാഗര്‍ എക്സ്പ്രസ്സ് (ട്രെയിന്‍ നം. 12511) (5) നിസ്സാമുദ്ദീനില്‍ നിന്ന് രാവിലെ 9.15 ന്എറണാകുളം ജംഗ്ഷനിലേയ്ക്കുള്ള മംഗള ലക്ഷദ്വീപ് എക്സ്പ്രസ്സ് (ട്രെയിന്‍ നം.12618) (6) നിസ്സാമുദ്ദീനില്‍ നിന്ന് പുലര്‍ച്ചെ 5.55 ന് എറണാകുളത്തേയ്ക്കുള്ള സ്വര്‍ണ്ണജയന്തി എക്സ്പ്രസ്സ് (ട്രെയിന്‍ നം.12644).
ജൂലൈ 18: (1) എറണാകുളം ജംഗ്ഷനില്‍ നിന്ന് വൈകിട്ട് 7 മണിക്ക് നിസ്സാമുദ്ദീന്‍ എക്സ്പ്രസ്സ് (ട്രെയിന്‍ നം. 12645) (2) എറണാകുളം ജംഗ്ഷനില്‍ നിന്ന് രാവിലെ 10.45 ന് നിസ്സാമുദ്ദീനിലേയ്ക്കുള്ള മംഗള ലക്ഷദ്വീപ് എക്സ്പ്രസ്സ് (ട്രെയിന്‍ നം.12617) (3) തിരുവനന്തപുരം സെന്‍ട്രലില്‍ നിന്ന് രാവിലെ 6.15 ന് ഇന്‍ഡോറിലേയ്ക്കുള്ള അഹല്യനഗരി എക്സ്പ്രസ്സ് (ട്രെയിന്‍ നം.22646) (4) ന്യൂഡല്‍ഹിയില്‍ നിന്ന് രാവിലെ 11.25 ന് തിരുവനന്തപുരത്തേയ്ക്കുള്ള കേരള എക്സ്പ്രസ്സ് (ട്രെയിന്‍ നം. 12626)
ജൂലൈ 19: (1) നിസ്സാമുദ്ദീനില്‍ നിന്ന് രാവിലെ 9.15 ന് എറണാകുളത്തേയ്ക്കുള്ള മംഗളാ എക്സ്പ്രസ്സ് (ട്രെയിന്‍ നം. 12618) (2) ഗോരഖ്പൂരില്‍ നിന്ന് രാവിലെ 6.35 ന് തിരുവനന്തപുരം സെന്ട്രലിലേയ്ക്കുള്ള രപ്തിസാഗര്‍ എക്സ്പ്രസ്സ് (ട്രെയിന്‍ നം.12511)
ജൂലൈ 20: (1) എറണാകുളം ജംഗ്ഷനില്‍ നിന്ന് രാവിലെ 10.45 ന് നിസ്സാമുദ്ദീനിലേയ്ക്കുള്ള മംഗള ലക്ഷദ്വീപ് എക്സ്പ്രസ്സ് (ട്രെയിന്‍ നം.12617) (2) തിരുവനന്തപുരം സെന്‍ട്രലില്‍ നിന്ന് രാവിലെ 11.15 ന് ന്യൂഡല്ഹിയ്ക്കുള്ള കേരളാ എക്സ്പ്രസ്സ് (ട്രെയിന്‍ നം. 12625) (3) നിസ്സാമുദ്ദീനില്‍ നിന്ന് രാവിലെ 7.15 ന് കന്യാകുമാരിയിലേയ്ക്കുള്ള തിരുക്കുറള്‍ എക്സ്പ്രസ്സ് (ട്രെയിന്‍ നം. 12642) (4) ഇന്‍ഡോറില്‍ നിന്ന് വൈകിട്ട് 4.40 ന് തിരുവന്തപുരം സെന്ട്രലിലേയ്ക്കുള്ള അഹല്യനഗരി എക്സ്പ്രസ്സ് (ട്രെയിന്‍ നം.22645)(5) ന്യൂഡല്‍ഹിയില്‍ നിന്ന് രാവിലെ 11.25 ന് തിരുവനന്തപുരം സെന്ട്രലിലേയ്ക്കുള്ള കേരളാ എക്സ്പ്രസ്സ് (ട്രെയിന്‍ നം. 12626)
ജൂലൈ 21: (1) നിസ്സാമുദ്ദീനില്‍ നിന്ന്രാവിലെ 9.15 ന് എറണാകുളം ജംഗ്ഷനിലേയ്ക്കുള്ളമംഗള ലക്ഷദ്വീപ് എക്സ്പ്രസ്സ് (ട്രെയിന്‍ നം.12618) (2) നിസ്സാമുദ്ദീനില്‍ നിന്ന് പുലര്‍ച്ചെ 5.55 ന് എറണാകുളം ജംഗ്ഷനിലേയ്ക്കുള്ള മില്ലെനിയം എക്സ്പ്രസ്സ് (ട്രെയിന്‍ നം.12646) (3) തിരുവനന്തപുരം സെന്‍ട്രലില്‍ നിന്ന് രാവിലെ 6.15 ന് ഗോരഖ്പൂര്ക്കുള്ള രപ്തിസാഗര്‍ എക്സ്പ്രസ്സ് (ട്രെയിന്‍ നം.12512)(4) തിരുവനന്തപുരം സെന്‍ട്രലില്‍ നിന്ന് ഉച്ചയ്ക്ക് 2.30 ന് നിസ്സാമുദ്ദീനിലേയ്ക്കുള്ള തിരുവനന്തപുരം നിസ്സാമുദ്ദീന്‍ എക്സ്പ്രസ്സ് (ട്രെയിന്‍ നം. 12643).
പ്രതികരിക്കാൻ ഇവിടെ എഴുതുക: