1993 ആഗസ്റ്റിലെ ആദ്യദിവസങ്ങളില്‍ സ്വാമി ചിന്മയാനന്ദന് ഗ്ലോബല്‍ വിഷന്‍ 2000 എന്ന പുരസ്കാരം സമര്‍പ്പിക്കാന്‍ നിശ്ചയിച്ചുകഴിഞ്ഞിരുന്നു. ആ വര്‍ഷം സെപ്തംബറില്‍ നടക്കാന്‍ പോകുന്ന പാര്‍ലമെന്റ് ഓഫ് വേള്‍ഡ് റിലീജിയന്‍ 93 എന്ന മഹാസഭയില്‍ ഹിന്ദുപ്രതിനിധികളുടെ അധ്യക്ഷനായി അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടിരുന്നു. സ്വാമി വിവേകാനന്ദന്റെ ചരിത്രപ്രസിദ്ധമായ പ്രസംഗത്തിന്റെ നൂറാം വാര്‍ഷികം.
അന്നത്തെ മുഖ്യപ്രഭാഷകനായി നിശ്ചയിച്ചിരുന്നതും സ്വാമിജിയെ ആയിരുന്നു. ലോകത്തിന്റെ പലഭാഗത്തുനിന്നുമുള്ള പ്രമുഖരായ വേറെയും പതിനാലുപേരെ ആ മഹാസമ്മേളനത്തിലേക്കു ക്ഷണിച്ചിരുന്നു. ഇതുപത്തിയൊന്നാം നൂറ്റാണ്ടിലേക്കു പ്രവേശിക്കുന്ന ലോകത്തിനു ശരിയായ മാര്‍ഗദര്‍ശനം നല്‍കുക എന്നതായിരുന്നു അവര്‍ക്കുള്ള ദൗത്യം. അതിനുമുമ്പ് തന്നെ ആഗസ്റ്റ് 3ന് സ്വാമിജി ബ്രഹ്മലീനനായി.
അതോടെ ലോകനഭസ്സില് അസാധാരണ ശോഭയാര്‍ന്ന ഒരു നക്ഷത്രമായി അദ്ദേഹം ഉദിച്ചുയര്‍ന്നു. അനാദികാലം മുതല്‍ അവിരാമം തുടര്‍ന്നുവരുന്ന ഗുരുപരമ്പരയിലെ ഏറ്റവും പ്രബലമായ പ്രോജ്വലമായൊരു കണ്ണി. ലോകവും അദ്ദേഹത്തെ ആത്മീയ ആചാര്യന്മാരില് ഏറ്റവും പൂജനീയനായി അംഗീകരിച്ചു കഴിഞ്ഞിരുന്നു.
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: