ചെന്നൈ: തമിഴ്നാട് ഗതാഗതമന്ത്രി വി. സെന്തില്‍ ബാലാജിയെ മുഖ്യമന്ത്രി ജയലളിത മന്ത്രിസഭയില്‍നിന്നു പുറത്താക്കി.
രാജ്ഭവനാണു മന്ത്രിയെ പുറത്താക്കിയ വിവരം അറിയിച്ചത്. വ്യവസായ മന്ത്രി പി തങ്കമണിക്കു ഗതാഗതവകുപ്പിന്റെ അധിക ചുമതലകൂടി നല്‍കിയിട്ടുണ്ട്.
മന്ത്രിസ്ഥാനത്തുനിന്നു പുറത്താക്കിയതിനു പിന്നാലെ ബാലാജിയെ പാര്‍ട്ടി ഭാരവാഹിത്വത്തില്‍നിന്നും ജയലളിത പുറത്താക്കി.
കരൂര്‍ ജില്ലാ സെക്രട്ടറിയായിരുന്നു ബാലാജി. പുറത്താക്കലിന്റെ കാരണം പാര്‍ട്ടി വ്യക്തമാക്കിയിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: