കൊച്ചി: ബിഎംഎസ് സ്ഥാപനദിനത്തില് സംസ്ഥാന വ്യാപകമായി തൊഴിലാളികളില്‍ നിന്നും ശേഖരിച്ച നേപ്പാള്‍ ദുരിതാശ്വാസ നിധിയായ 19 ലക്ഷം രൂപ ആര്‍എസ്എസ് പ്രാന്തസംഘചാലക് പി.ഇ.ബി. മേനോന് ബിഎംഎസ് സംസ്ഥാന പ്രസിഡന്റ് കെ.കെ. വിജയകുമാര്‍ കൈമാറി.
എറണാകുളം തൊഴിലാളി പഠന പരിശീലന ഗവേഷണ കേന്ദ്രത്തില്‍ നടന്ന ചടങ്ങില്‍ ബിഎംഎസ് ദക്ഷിണ ഭാരത ഓര്‍ഗനൈസിംഗ് സെക്രട്ടറി എന്‍.എം.സുകുമാരന്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി എം.പി. ചന്ദ്രശേഖരന് സംസ്ഥാന സംഘടനാ സെക്രട്ടറി സി.വി. രാജേഷ് തുടങ്ങിയവര്‍ പങ്കെടുത്തു.
പരിപാടിയില്‍ സംസ്ഥാന പ്രസിഡന്റ് കെ.കെ.വിജയകുമാര്‍ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി എം.പി. രാജീവന് സ്വാഗതം ആശംസിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: