ഗുരുദാസ്പൂര്‍: ബസ് ഡ്രൈവറുടെ ജാഗ്രതയും ധൈര്യവുമൂലം ഭീകരാക്രമണത്തില്‍ നിന്നും രക്ഷപ്പെട്ടത് നിരവധി പേര്. പഞ്ചാബ് റോഡ്വേസ് ഡ്രൈവര്‍ നാനാക്ക് ചന്ദ് ബസിന് നേരെയുള്ള ഭീകരാക്രമണത്തില്‍ ഭയപ്പെടുന്നതിന് പകരം ഭീകരര്‍ക്ക് നേരെ ബസ് ഓടിച്ച് കയറ്റുകയായിരുന്നു. ഇതോടെ നാല് ഭീകരരും പിന്നോട്ട് പോയി.
നാനാക്ക് ബസിന്റെ വേഗതകൂട്ടി യാത്രക്കാരെ രക്ഷിക്കുകയായിരുന്നു. തുടര്‍ന്ന് ഭീകരര്‍ വെടിവെച്ചെങ്കിലും നാനാക്ക് ചന്ദ് ബസ് സര്‍ക്കാര്‍ ആശുപത്രിയിലേക്ക് കൊണ്ടുപോവുകയും പരിക്കേറ്റവര്‍ക്ക് ചികിത്സാ സൗകര്യമൊരുക്കുകയും ചെയ്തു. തുടര്‍ന്ന് വിവരം പോലീസിനെ അറിയിച്ചു.
75 യാത്രക്കാരാണ് ബസില്‍ ഉണ്ടായിരുന്നത്. അവരുടെ ജീവന് രക്ഷിക്കുകയായിരുന്നു തന്റെ ലക്ഷ്യമെന്നും അതുകൊണ്ട് ബസ് നിര്‍ത്താതെ ഓടിച്ച് പോയതെന്നും നാനാക്ക് ചന്ദ് വാര്‍ത്താലേഖകരോട് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: