ലഖ്നൗ: യുപി സര്‍ക്കാരിന്റെ ദുര്‍ഭരണത്തെ വിമര്‍ശിച്ചതിന് ഗവര്‍ണ്ണര്‍ രാം നായിക്കിനെ കേന്ദ്ര സര്‍ക്കാര്‍ പുറത്താക്കണമെന്ന് മുഖ്യമന്ത്രി അഖിലേഷ് യാദവ്. പാര്‍ട്ടി ജനറല്‍ സെക്രട്ടറി രാംഗോപാല്‍ യാദവും ഈ നിലപാട് ആവര്‍ത്തിച്ചു.
സംസ്ഥാനത്ത് ഭരണപരമായ ഒട്ടേറെ പിടിപ്പുകേടുകള്‍ ഉണ്ടെന്നും ഭരണത്തില്‍ ഒരു ജാതിയുടെ മേല്‍ക്കൈ അപകടകരമാണെന്നുമായിരുന്നു ഗവര്‍ണ്ണറുടെ വിമര്‍ശനം. എന്നാല്‍ ഭരണത്തിലെ പിടിപ്പുകേടു മറയ്ക്കാന്‍ സംസ്ഥാന സര്‍ക്കാരും ഭരണകക്ഷിയും ഗവര്‍ണ്ണറെ അകാരണമായി കുറ്റപ്പെടുത്തുകയാണെന്ന് ബിജെപി ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: