ന്യൂദല്‍ഹി: ഏഴുപതു ദിവസം നീളുന്ന പര്യടനത്തിനായി സപ്തംബറില്‍ ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ടീം ഇന്ത്യയിലെത്തും. ക്രിക്കറ്റ് ദക്ഷിണാഫ്രിക്ക ഇക്കാര്യം സ്ഥിരീകരിച്ചു. നാലു ടെസ്റ്റുകളും അഞ്ച് ഏകദിനങ്ങളും മൂന്നു ട്വന്റി20കളും ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മില്‍ കളിക്കും. ഡിസംബര്‍ ഏഴിന് പര്യടനത്തിന് തിരശീലവീഴും.
സപ്തംബര്‍ 29ന് പരിശീലന ട്വന്റി20 മത്സരത്തോടെയാവും ദക്ഷിണാഫ്രിക്കയുടെ കളി തുടങ്ങുക. ഒക്ടോബര്‍ 2ന് ധര്‍മ്മശാലയില്‍ ആദ്യ ട്വന്റി20. അഞ്ചിന് കട്ടക്കില്‍ രണ്ടാം ട്വന്റി2യും എട്ടിന് കൊല്‍ക്കത്തയില്‍ മൂന്നാം ട്വന്റി20യും നടക്കും. 11, 14, 18, 22, 25 തിയതികളില്‍ ഏകദിന പരമ്പര. കാണ്‍പൂര്‍, ഇന്‍ഡോര്‍, രാജ്കോട്ട്, ചെന്നൈ, മുംബൈ എന്നിവ മത്സരവേദികള്‍.
ആദ്യ ടെസ്റ്റ് മൊഹാലിയിലും (നവംബര്‍ 5-9) രണ്ടാം ടെസ്റ്റ് ബെംഗളൂരുവിലും (14-18) മൂന്നാം ടെസ്റ്റ് നാഗ്പൂരിലും (25-29) നാലാം ടെസ്റ്റ് ഡല്‍ഹിയിലും (ഡിസംബര്‍ 3-7) അരങ്ങേറും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: