ന്യൂദല്‍ഹി: സ്വാതന്ത്ര്യദിനത്തില്‍ രാജ്യത്ത് ഭീകരാക്രമണം നടക്കാന്‍ സാധ്യതയുണ്ടെന്ന് രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പ്.
ഗുരുദാസ്പൂറില്‍ നടന്ന ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് ഐബിയുടെ ജാഗ്രതാ നിര്‍ദ്ദേശം. ഇതേ തുടര്‍ന്ന് ദല്‍ഹി പോലീസിനും ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പാക്കിസ്ഥാന് റേഞ്ചേഴ്സിന്റെയും ഐഎസ്ഐയുടേയും പിന്‍ബലത്തില്‍ മഖ്ബൂള്‍ ഖാന്റെ നേതൃത്വത്തിലുള്ള പത്ത് അംഗ ഭീകര സംഘം ഭാരതത്തിലേയ്ക്ക് നുഴഞ്ഞു കയറാന്‍ ശ്രമിക്കുന്നുണ്ടെന്നാണ് ഐബിയുടെ റിപ്പോര്‍ട്ട്.
ജൂലൈ 30ന് യാക്കൂബ് മേമന്റെ വധശിക്ഷ നടപ്പാക്കാനിരിക്കുന്നതും ആക്രമണത്തിന് ആക്കം കൂട്ടുന്നുവെന്നാണ് സൂചന. അറുപതമ്പതാമത് സ്വാതന്ത്ര്യദിനത്തില്‍ നടത്താനിരിക്കുന്ന ഭീകരാക്രമണത്തിന് ഓപ്പറേഷന് ലാല്‍ ഖിലയെന്നാണ് പേര് നല്‍കിയിരിക്കുന്നതെന്നും സൂചനയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: