തിരുവനന്തപുരം: ഡോ എ. പി. ജെ. അബ്ദുള്‍ കലാം അവതാരപുരുഷനായിരുന്നുവെന്ന് ഐഎസ്ആര്‍ഒ മുന്‍ ശാസ്ത്രജ്ഞന് നമ്പിനാരായണന് അനുസ്മരിച്ചു. ആയിരം വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ ജനിക്കുന്ന അപൂര്‍വ്വവ്യക്തി. ഒരിക്കലും പകരം വയ്ക്കാന്‍ പറ്റാത്ത വ്യക്തിത്വത്തിന്റെ ഉടമ.
അമ്പതുവര്‍ഷത്തോളമായി അദ്ദേഹവുമായി ബന്ധമുണ്ട്. 1966 മുതല്‍ തുടങ്ങിയ ബന്ധം. തന്റെ സ്വകാര്യ ജീവിതത്തിലെയും ഔദ്യോഗിക ജീവിതത്തിലെയും വഴികാട്ടിയായിരുന്നു. ജന്മം ഉയര്‍ച്ചയുടെ പടവുകള്‍ താണ്ടിയപ്പോഴും ആര്‍ക്കും എന്തും സംശയവും ദൂരീകരിക്കുന്ന വ്യക്തിത്വമായിരുന്നു കലാമിന്റെത്. എന്നും അധ്യാപകനായിരിക്കാന്‍ ആഗ്രഹിച്ചവ്യക്തിയാണദ്ദേഹമെന്നും നമ്പിനാരായണന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: