ചൂതാട്ടം; 13 പേര്‍ പിടിയില്‍

Thursday 30 June 2011 11:25 pm IST

കുമ്പള: ആള്‍ത്താമസമില്ലാത്ത വീട്ടില്‍ ആധുനിക സംവിധാനങ്ങളോടെ നടന്നിരുന്ന ചീട്ടുകളി കേന്ദ്രത്തില്‍ പൊലീസ്‌ നടത്തിയ റെയ്ഡില്‍ ൧൩ പേരെ അറസ്റ്റ്‌ ചെയ്തു. കളിക്കളത്തില്‍ നിന്നും 10,200 രൂപയും പിടികൂടി. കുമ്പള എസ്‌.ഐ രാജീവ്കുമാറിണ്റ്റെ നേതൃത്വത്തില്‍ കയ്യാര്‍, ജോഡ്ക്കല്ലിലെ പരേതനായ ചന്ദ്രഷെട്ടിയുടെ ഉടമസ്ഥതയിലുള്ള വീട്ടിലാണ്‌ റെയ്ഡ്‌. കൈക്കമ്പയിലെ ധീരജ്‌, പ്രതാപ്‌ നഗറിലെ അബ്ദുല്‍ സത്താര്‍, പൈവളിഗെയിലെ ജയറാം നോണ്ട, കൈക്കമ്പയിലെ അബ്ദുല്‍ കരീം , ഉപ്പളയിലെ അബ്ദുല്ല , കയ്യാറിലെ വിട്ടല്‍ഷെട്ടി, നയാബസാറിലെ ജമാല്‍ പി.കെ, പൈവളിഗെയിലെ അബ്ദുല്‍ഖാദര്‍ , ഉപ്പളയിലെ അബ്ദുള്ള , കയ്യാറിലെ സോമയ്യ , ഉപ്പളയിലെ റസാഖ്‌, മുഹമ്മദ്‌ , പച്ചിലംപാറയിലെ മൂസക്കുഞ്ഞി എന്നിവരാണ്‌ അറസ്റ്റിലായത്‌. പോലീസ്‌ സംഘത്തില്‍ എ.എസ്‌.ഐ തോമസ്‌, ഇസ്മയില്‍, ഉബൈഫ എന്നിവരും ഉണ്ടായിരുന്നു. ചീട്ടുകളി കേന്ദ്രത്തില്‍ നിന്നു രണ്ടു മേശകള്‍, ൧൩ കസേരകള്‍ എന്നിവയും പിടികൂടി.