പ്രത്യേക ദൗത്യ മാതൃകയില്‍ ഗവണ്മെന്റ് നടപ്പാക്കിയ സുപ്രധാന പരിപാടിയാണ് ഡിജിറ്റല്‍ ഇന്ത്യ. ഇന്ത്യയിലെ 2.5 ലക്ഷം ഗ്രാമപഞ്ചായത്തുകളില്‍ ബ്രോഡ്ബാന്‍ഡ് കണക്ടിവിറ്റി ഈ ദൗത്യത്തിലൂടെ നല്‍കാനാണ് ലക്ഷ്യമിടുന്നത്. രാജ്യത്തിന്റെ എല്ലാ മുക്കിലും മൂലയിലും ബ്രോഡ്ബാന്‍ഡ് ലഭ്യത ഉറപ്പു വരുത്താന്‍ ഗവണ്മെന്റ് അതീവ ശ്രദ്ധ പതിപ്പിക്കുന്നു.
കഴിഞ്ഞ ഒമ്പതുമാസത്തിനിടെ ഒപ്റ്റിക്കല്‍ ഫൈബര്‍ ശൃംഖലകള്‍ ബന്ധിപ്പിക്കുന്ന പ്രവര്‍ത്തനങ്ങളുടെ വേഗത 30 തവണകളായി വര്‍ദ്ധിപ്പിച്ചു. ഡിജിറ്റല്‍ ഇന്ത്യാ പ്രോഗ്രാമിലൂടെ മൊത്തം പദ്ധതികള്‍ കൂടുതല്‍ ഫലപ്രാപ്തിയിലെത്തിക്കാനും, എല്ലാവര്ക്കും ബ്രോഡ്ബാന്റ് എന്ന ലക്ഷ്യം കൂടുതല്‍ മെച്ചപ്പെടുത്താനും, വേഗത്തിലാക്കാനും, ഒരു പ്രത്യേക കമ്മിറ്റിയെ നിയോഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: