തിരുവനന്തപുരം: കേരളാ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് അലക്സാണ്ടര്‍ തോമസിനെ ബോധപൂര്‍വം അവഹേളിച്ചെന്നും ഇത് ഗുരുതരമായ കോടതിയലക്ഷ്യ കുറ്റമാണെന്നും ആരോപിച്ച് മന്ത്രി കെ.സി ജോസഫിനെതിരെ വി.ശിവന്‍കുട്ടി എംഎല്‍എ കോടതിയലക്ഷ്യ കുറ്റത്തിന് ഹര്‍ജി നല്കി.
അഡ്വ സി.പി. ഉദയഭാനു മുഖാന്തിരം ഹൈക്കോടതിയില്‍ ഫയല്‍ ചെയ്ത കേസ് ഭരണവിഭാഗം രജിസ്ട്രാര്‍ തുടര്‍ നടപടികള്‍ക്കായി എടുത്തു. എംഎല്‍എ ഇന്ന് നേരിട്ട് ഹൈക്കോടതി രജിസ്ട്രാറുടെ മുന്നില്‍ ഹാജരാകും.
മന്ത്രി കെ.സി. ജോസഫ് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് അലക്സാണ്ടര്‍ തോമസിനെ മനപ്പൂര്‍വം അപമാനിക്കുകയും ന്യായാധിപന് എന്ന നിലയില്‍ അദ്ദേഹത്തിന് പൊതുസമൂഹത്തിലുളള അംഗീകാരം ഇടിച്ചു താഴ്ത്തണം എന്ന ഗൂഢലക്ഷ്യത്തോടെ അസത്യ പ്രസ്താവനകള്‍ നടത്തിയതായും പരാതിയില്‍ പറയുന്നു.
ജഡ്ജിക്കെതിരെ നടത്തിയിട്ടുള്ള പ്രസ്താവനയുടെ അടിസ്ഥാനത്തില്‍ കോടതി സ്വമേധയാ കേസ് എടുത്ത് നടപടികള്‍ ആരംഭിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: