ന്യൂദല്‍ഹി : കേരളം മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സുരക്ഷയ്ക്കായി പ്രത്യേക പൊലീസ് സ്റ്റേഷന് സ്ഥാപിക്കും. ഇക്കാര്യം സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു. പൊലീസ് സ്റ്റേഷനിലെ 124 പേര് പ്രത്യേക സേനയിലെ അംഗങ്ങളായിരിക്കും.
പൊലീസ് സ്റ്റേഷന്റെ ചുമതല ഡി.വൈ.എസ്.പിയ്ക്കായിരിക്കും. കേരളം മുല്ലപ്പെരിയാറിന്റെ സുരക്ഷയില്‍ വിട്ടുവീഴ്ചയ്ക്കില്ലെന്നും കോടതിയില്‍ വ്യക്തമാക്കി. അണക്കെട്ടിന്റെ കാര്യത്തില്‍ തമിഴ്നാടിന്റെ നിലപാട് ശരിയല്ലെന്നും അണക്കെട്ടിന് ഭീഷണിയുണ്ടെന്ന ഐ.ബി റിപ്പോര്‍ട്ട് തമിഴ്നാട് രാഷ്ട്രീയവത്കരിക്കാന്‍ ശ്രമിക്കുകയാണെന്നും കേരളം കോടതിയില്‍ നല്കിയ സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: