തിരുവനന്തപുരം: പോലീസ് സേനയിലെ എല്ലാ ജീവനക്കാര്‍ക്കും തങ്ങളുടെ സര്‍വീസ് കാര്യങ്ങളുമായി ബന്ധപ്പെട്ട ഫയലുകളുടെ തത്സ്ഥിതി അറിയുവാനും ഫയല്‍ നടപടികള്‍ വേഗത്തിലാക്കാനും പോലീസ് ആസ്ഥാനത്ത് ഹെല്‍പ്പ് ഡെസ്ക് സംവിധാനം ആരംഭിച്ചു.
പോലീസ് ആസ്ഥാനത്ത് നിന്ന് അറിയേണ്ടുന്ന ഔദ്യോഗിക വിവരങ്ങളെക്കുറിച്ചും തങ്ങളുടെ സര്‍വീസ് കാര്യങ്ങള്‍ സംബന്ധിച്ച പരാതികളുടെ തത്സ്ഥിതിയെക്കുറിച്ചും തീര്പ്പിനെക്കുറിച്ചും തുടര്‍നടപടികളെക്കുറിച്ചും ഉദ്യോഗസ്ഥര്‍ക്ക് 9497981338, 9497981339 എന്നീ നമ്പരുകളില്‍ വിളിച്ച് അറിയാം.
അന്വേഷിക്കുന്ന വിവരങ്ങള്‍ ബന്ധപ്പെട്ട സെക്ഷനുകളില്‍ നിന്നും ശേഖരിച്ച് പരാതിക്കാരനെ അറിയിക്കും. ഈ സംവിധാനം അവധിദിനങ്ങള്‍ ഒഴികെ എല്ലാ ദിവസവും രാവിലെ 10.30 മുതല്‍ വൈകീട്ട് 5 വരെ പ്രവര്‍ത്തിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: