ന്യൂദല്‍ഹി: പ്രമേഹക്കാര്‍ക്കു നല്ല വാര്‍ത്ത. അരിയാഹാരം കഴിക്കാന്‍ മടിക്കേണ്ട. ഗോതമ്പില്‍ നിന്നു രക്ഷപ്പെടാന്‍ പ്രമേഹരോഗികള്‍ക്കും ഉപയോഗിക്കാവുന്ന മൂന്ന് നെല്ലിനങ്ങള്‍ വികസിപ്പിച്ചെടുത്തിരിക്കുന്നു.
ഇന്ത്യന്‍ കാര്‍ഷിക ഗവേഷണ കൗണ്‍സിലും ഹൈദരാബാദിലെ കേന്ദ്ര നെല്ല് ഗവേഷണ ഇന്‍സ്റ്റിറ്റ്യൂട്ടും ചേര്‍ന്ന് ഈ കണ്ടെത്തല്‍ നടത്തിയതായി കേന്ദ്രകൃഷിമന്ത്രി ഡോ. സഞ്ജീവ് കുമാര്‍ ബല്യാന്‍ രാജ്യസഭയെ അറിയിച്ചു.
പ്രമേഹരോഗികളില്‍ ഗ്ലൂക്കോസിന്റെ അളവ് വര്‍ധിപ്പിക്കാത്ത തരത്തിലുള്ള ഗ്ലൈകെമിക് ഇന്‍ഡെക്സ് (ജി ഐ)മൂല്യം കുറഞ്ഞ മൂന്ന് നെല്ലിനങ്ങളെയാണ് കണ്ടെത്തിയത്. ലാലത് (ജി ഐ മൂല്യം-51.17), ബി പി ടി (ജി ഐ മൂല്യം-52.04), സമ്പാദ (ജി ഐ മൂല്യം-51.00) എന്നിവയാണവ. ജി ഐ മൂല്യം-55-ല്‍ കുറവായ നെല്ലിനങ്ങളാണ് പ്രമേഹരോഹികള്ക്കും
കഴിക്കാന്‍ അനുയോജ്യമായത്. ഈ നെല്ലിനങ്ങള്‍ വിവിധ സംസ്ഥാനങ്ങളില്‍ കൃഷി ചെയ്തുവരുന്നതായും കേന്ദ്ര കൃഷിമന്ത്രി വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: