ആലപ്പുഴ: അടുത്ത വര്‍ഷം ജനുവരി ഒന്നുമുതല്‍ ബാര്‍ബര്‍, ബ്യൂട്ടീഷ്യന് സ്ഥാപനങ്ങള്‍ക്ക് ഞായറാഴ്ച അവധി കര്‍ശനമായി നടപ്പാക്കുമെന്ന് കേരളാ സ്റ്റേറ്റ് ബാര്‍ബര്‍ ബ്യൂട്ടീഷ്യന്‍സ് അസോസിയേഷന് സംസ്ഥാന ജനറല്‍ സെക്രട്ടറി യു.എന്‍. തമ്പി അറിയിച്ചു.
അതുവരെ മുഴുവന്‍ തൊഴിലാളികള്‍ക്കിടയിലും ബോധവത്ക്കരണം നടത്തും. തൊഴിലാളികളും പൊതുജനങ്ങളും ഞായറാഴ്ച അവധിയെന്നത് ഏറെ സ്വാഗതം ചെയ്തതായും അദ്ദേഹം പറഞ്ഞു. സംഘടനയുടെ സംസ്ഥാന സമ്മേളനം ഏകകണ്ഠമായാണ് ഞായറാഴ്ച അവധിയെന്ന തീരുമാനമെടുത്തത്.
കടലാസ് സംഘടനകളുടെ പ്രവര്‍ത്തനങ്ങളെ അംഗീകരിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സംസ്ഥാന വൈസ്പ്രസിഡന്റ് ടി. ജി. നാരായണന്, ജില്ലാസെക്രട്ടറി എസ്. മോഹനന് എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: