കാഞ്ഞങ്ങാട്: പോളിറ്റ് ബ്യൂറോ അംഗത്തിന്റെ വാക്കുകളെ തള്ളി ഏരിയാ കമ്മറ്റിയംഗം. യാക്കൂബ് മേമനെ തൂക്കിലേറ്റിയതുമായി ബന്ധപ്പെട്ട് സിപിഎം മുന്‍ ജനറല്‍ സെക്രട്ടറിയും പോളിറ്റ് ബ്യൂറോ അംഗവുമായ പ്രകാശ് കാരാട്ട് ഉന്നയിച്ച ആരോപണത്തിനെതിരെയാണ് സിപിഎം പനത്തടി ഏരിയ കമ്മറ്റിയംഗവും മലയോരത്തെ പ്രധാന നിര്‍മാണ സഹകരണസംഘത്തിന്റെ പ്രസിഡന്റുമായ എ.സി മാത്യു വാട്സ് ആപ്പ് പ്രൊഫൈല്‍ പിക്ച്ചറുമായി രംഗത്തെത്തിയത്.
വധശിക്ഷയില്‍ മുസ്ലിങ്ങളോട് വിവേചനം കാണിക്കുന്നുവെന്നായിരുന്നു പ്രകാശ് കാരാട്ടിന്റെ പ്രസ്താവന. എന്നാല്‍ ഈ പ്രസ്താവനയ്ക്കെതിരെ നവമാധ്യമങ്ങളില്‍ വന്ന പ്രതികരണമാണ് ഏരിയ നേതാവ് വാട്സ് ആപ്പ് പ്രൊഫൈല്‍ പിക്ച്ചറായി ഉപയോഗിച്ചത്.
പി.ബി. അംഗത്തിന്റെ പ്രസ്താവനയ്ക്കെതിരെ നവമാധ്യമങ്ങളില്‍ വിമര്‍ശനാത്മകമായി വന്ന വാട്സ് ആപ്പ് ചിത്രം പ്രൊഫൈല്‍ പിക്ച്ചറാക്കി മാത്യു രംഗത്തെത്തിയത് അണികള്‍ക്കിടയില്‍ ചൂടേറിയ ചര്‍ച്ചയ്ക്കിടയാക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: