ന്യൂദല്‍ഹി:മാധ്യമങ്ങള്‍ രാജ്യ താത്പര്യത്തോട് ഉത്തരവാദിത്തം കാട്ടണമെന്നും മനുഷ്യാവകാശത്തിന്റെ പേരില്‍ ചില വ്യക്തികള്‍ പറയുന്നതിന്റെ പ്രചാരകരാകരുതെന്നും ബിജെപി എംപി അനുരാഗ് താക്കൂര്‍. യാക്കൂബ് മേമന്റെ വധശിക്ഷയെ മാധ്യമങ്ങള്‍ കൈകാര്യം ചെയ്ത രീതിയെക്കുറിച്ച് ലോക്സഭയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അടുത്തിടെ ഒരു ഭീകരനെ കുറിച്ച് മാധ്യമങ്ങളില്‍ തുടര്‍ ചര്‍ച്ചകള്‍ കേട്ടു. മനുഷ്യാവകാശത്തെക്കുറിച്ചായിരുന്നു സംസാരം. എന്നാല്‍ അയാളുടെ ഉത്തരവാദിത്തങ്ങളെപ്പറ്റി യാതൊരു ചര്‍ച്ചയുമുണ്ടായില്ല, താക്കൂര്‍ പറഞ്ഞു. നിരപരാധികള്‍ കൊല്ലപ്പെടുന്നു. മാധ്യമങ്ങളില്‍ അവര്‍ക്ക് ചെറിയ ഇടമേ ലഭിക്കുന്നുള്ളു. കൊലയാളികള്‍ക്കാണ് വലിയ പ്രാധാന്യം നല്‍കുന്നത്. മാധ്യമങ്ങളുടെ ഈ പോക്കില്‍ ആശങ്കയുണ്ടെന്നും താക്കൂര്‍ കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: